india

ആലപ്പുഴയില്‍ ചട്ടം പാലിക്കാതെ പഞ്ചായത്ത് കെട്ടിടം പൊളിച്ചു

By webdesk12

February 07, 2023

കരുവാറ്റ : ദേശിയ പാത വികസനത്തിന്‍റെ പേരില്‍ ചട്ടം പാലിക്കാതെ ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് കെട്ടിടം പൊളിച്ചു.60 സെന്‍റിമീറ്റര്‍ പൊളിക്കേണ്ടിടത്താണ് കെട്ടിടത്തിന്‍റെ മുന്‍ഭാഗം മുഴുവന്‍ പൊളിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് കെട്ടിടം പൊളിച്ചത് ഗുരുതര വീഴ്ചയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡി.ഡി.പി യുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചത്.വകുപ്പില്‍ അപേക്ഷ പോലും നല്‍കാതെയാണ് കെട്ടിടം പൊളിച്ചത്. കെട്ടിടം പൊളിച്ചുമാറ്റിയ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്.

ദേശീയ പാത അതോറിറ്റിയുടെ സര്‍വ്വേ റിപ്പോര്‍ട്ട് വൈകിയത് ഡി.ഡി.പി യുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകാന്‍ കാരണമായി എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. എന്നാല്‍ ദേശീയ പാതക്കായി കെട്ടിടം വിട്ടുനല്‍കണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്ബേ ധാരണയുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പാലിക്കാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.