india

യുട്യൂബ് ചാനല്‍ അവതാരകക്കും ക്യാമറാമാനും നേരെ ആക്രമണം

By webdesk12

February 16, 2023

ആലുവ: യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റ്ര്‍ ചെയ്തു.ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് വച്ചായിരുന്നു സംഭവം. സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ക്യാമറമാനും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.