kerala

ചകിരി നിര്‍മാണ യൂനിറ്റ് കത്തി നശിച്ചു : അഞ്ചുലക്ഷത്തിന്റെ നഷ്ടം

By Test User

December 04, 2022

അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കുഴിമ്പിലാട് ചകിരി നിര്‍മാണ യൂനിറ്റ് കത്തി നശിച്ച സംഭവത്തില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടംസംഭവിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.തൊഴിലാളികള്‍ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് തീപിടിച്ച വിവരമറിയുന്നത്.

തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കൂത്തുപറമ്ബ് എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു.