india

വയോധികനെ മര്‍ദിച്ച സംഭവം; ചുമട്ടുതൊഴിലാളി അറസ്റ്റില്‍

By webdesk12

February 16, 2023

മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ മര്‍ദിച്ച സംഭവത്തില്‍ ചുമട്ടുതൊഴിലാളി അറസ്റ്റില്‍. കന്യാകുളങ്ങരയിലെ ചുമട്ടുതൊഴിലാളി കൊഞ്ചിറ പെരുംകൂര്‍ മരുതംകോട് അയണിമൂട് വീട്ടില്‍ വാഹിദ് (52) ആണ് അറസ്റ്റിലായത്. കന്യാകുളങ്ങര സ്വദേശി ദേവനാണ് (65) മര്‍ദaനമേറ്റത്. ചൊവ്വാഴ്ച രാവിലെ 10ന് കന്യാകുളങ്ങര ജങ്ഷനിലായിരുന്നു സംഭവം.

തുടര്‍ന്ന് ദേവന്റെ സഹോദരന്‍ വട്ടപ്പാറ െപാലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത വട്ടപ്പാറ െപാലീസ് ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.