kerala

ആശുപത്രി ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍; അമ്മ പതിനേഴുകാരി

By Test User

September 01, 2021

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയൊടെയാണ് സംഭവം.അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്‌കാനിങ്ങിനായി എത്തിയ ഇവര്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു