kerala

ബി.ജെ.പി കുഴല്‍പ്പണകേസ് ; കുറ്റപത്രം നാളെ സമര്‍പ്പിക്കും

By Test User

July 22, 2021

കൊടകര കുഴല്‍പണ കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസിന് നിലവില്‍ 22 പ്രതികളും 200ന് മുകളില്‍ സാക്ഷികളുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നടന്ന കാറപകടത്തോടെ ആയിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് ഇതെന്നായിരുന്നു ആദ്യം ഉയര്‍ന്നു വന്ന ആരോപണം.