india

ബഫര്‍ സോണും കെ റെയിലും ; പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി

By webdesk12

December 26, 2022

കേരളത്തിലെ ബഫര്‍സോണ്‍ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ചര്‍ച്ചയില്‍ കെ റെയില്‍ വിഷയവും ഉന്നയിക്കും. ഈയാഴ്ച പി ബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് ശ്രമം.

ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.