india

ബഫര്‍സോണ്‍ ഇളവ് : കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

By webdesk12

January 11, 2023

ന്യൂഡല്‍ഹി: വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ നിശ്ചയിച്ചതില്‍ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബഫര്‍സോണ്‍ നിര്‍ണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമര്‍പ്പിച്ച മുഴുവന്‍ ഹരജികളും ഒരുമിച്ച്‌ പരിഗണിക്കാനാണ് ആലോചിക്കുന്നത്. ഹരജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.