india

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

By webdesk12

February 15, 2023

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഇതിന് പുറമെ ഡ്രൈവര്‍ ഒരാഴ്ച നിര്‍ബന്ധിത പരിശീലനപരിപാടിയില്‍ പങ്കെടുക്കണെമന്നും നിര്‍ദേശം നല്‍കി. മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

മലപ്പുറം എടപ്പാളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്‌ കേന്ദ്രത്തിലാണ് പരിശീനത്തിന് ഹാജരാവേണ്ടത്. ഇയാള്‍ യാത്രക്കാരെയും കൊണ്ട് പോകുകയായിരുന്ന കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട ഹൈവേ പെട്രോളിംഗ് വിഭാഗം ഇയാള്‍ക്കെതിരെ 2000 രൂപ പിഴയും ചുമത്തിയിരുന്നു