main stories

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

By Test User

July 18, 2021

കൊച്ചി: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. വിവിഡ ജില്ലകളില്‍ ഓറഞ്ച് ,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.5 എം എം മുതല്‍ 204 എം എം വരെ മഴ സംസ്ഥാനത്ത് ലഭിക്കുമെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു.

നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍, മലയോര പ്രദേശങ്ങളില്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ജഗ്രത പുലര്‍ത്തണമെന്ന് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്, കണ്ണൂര്‍ -ജൂലൈ 21

കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്- ജൂലൈ 22

യെല്ലോ അലര്‍ട്ട്

മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ വയനാട്, കാസര്‍കോട്- ജൂലൈ 18

കാസര്‍കോട്, കണ്ണൂര്‍ -ജൂലൈ 19

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍- ജൂലൈ 20

കോട്ടയം,എറണാകുളം, തൃശുര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കാസര്‍കോട്, വയനാട്- ജൂലൈ 21

കോട്ടയം, എറണ്ണാകുളം, പത്തനംതിട്ട, ഇടുക്കി,ത്യശുര്‍, പാലക്കാട്, മലപ്പുറം -ജൂലൈ 22