kerala

മണത്തലയില്‍ കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച

By Test User

December 21, 2022

ചാവക്കാട്: മണത്തലയില്‍ ഇലക്‌ട്രിക്കല്‍ ഷോപ്പില്‍ ചുമര്‍ തുരന്ന് കവര്‍ച്ച. കടയില്‍ സൂക്ഷിച്ച 17,000 രൂപ മോഷ്ടാക്കള്‍ കവര്‍ന്നു.ഇരട്ടപ്പുഴ ഉണ്ണിക്കേരന്‍ ശൈലന്റെ ഉടമസ്ഥതയില്‍ മണത്തല മുല്ലത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഇലക്‌ട്രിക്കല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്.

കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ചാവക്കാട് പൊലീസില്‍ പരാതി നല്‍കി