india

ചിന്തയുടെ വാദം പൊളിയുന്നു; ശമ്ബള കുടിശ്ശിക ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്

By webdesk12

January 25, 2023

തിരുവനന്തപുരം: ശമ്ബള കുടിശ്ശിക ആവശ്യപ്പെട്ട് യുവജന ക്ഷേമ കമ്മീഷന്‍ അധൃക്ഷ ചിന്താ ജെറോം നല്‍കിയ കത്ത് പുറത്ത്. യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനാണ് കത്ത് നല്‍കിയത്. 2016 മുതലുള്ള കുടിശ്ശിക അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് ചിന്ത കത്ത് നല്‍കിയത്.

സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പണം അനുവദിക്കുന്നു എന്ന തരത്തില്‍ വിവാദം ഉയര്‍ന്ന സമയത്ത് കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്നായിരുന്നു ചിന്താ ജെറോമിന്‍റെ വിശദീകരണം.

ഇന്നലെ ചിന്താ ജെറോമിന് ശമ്ബള കുടിശ്ശിക അനുവദിച്ച്‌ ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 17 മാസത്തെ ശമ്ബള കുടിശ്ശികയായ 8.50 ലക്ഷം രൂപയാണ് ചിന്തക്ക് ലഭിക്കുക.