kerala

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകളില്ല; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

By Test User

July 21, 2021

തിരുവനനതപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്നും കൂടുതല്‍ ഇളവുകള്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണണ്ട്.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക് ഡൗണ്‍ തുടരും. ടി പി ആര്‍ കൂടുതലുള്ള ജില്ലകളില്‍ വെള്ളിയാഴ്ച കൂടുതല്‍ പരിശോധനകള്‍ നടത്താനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്‌.