kerala

വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു

By Test User

December 17, 2022

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി.വലിയതുറ എസ്‌ഐ അലീന സൈറസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്‌റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ വൈകിയെന്ന് ആരോപിച്ച്‌ അഭിഭാഷകര്‍ അലീനയെ തടഞ്ഞുവെക്കുകയായിരുന്നു.

അഭിഭാഷകര്‍ കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നും എസ്‌ഐ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.