തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. 14,672 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍കോട് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. ആകെ 2,05,07,598 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 21,429 പേര്‍ രോഗമുക്തി നേടി. 1,60,653 പേരാണ് ഇനി ചികിത്സയിലുള്ളത്. 24,62,071 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.