kerala

വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു

By Test User

August 20, 2021

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്നു.വര്‍ക്കല ഇടവ ശ്രീയേറ്റില്‍ സ്വദേശി ഷാഹിദ(60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സീദ്ദിഖിനെ പോലിസ് കസറ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചയൊടയാണ് സംഭവം.ഇവര്‍ക്കിടയില്‍ വഴക്ക് പതിവാണെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സിദ്ദീഖ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് നിഗമനം.