kerala

ഇന്ധന വിലവര്‍ധന: ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തും

By Test User

June 24, 2021

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ചരക്ക് വാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി വെച്ച് അനിശ്ചിത കാല സമരം തുടങ്ങുന്നതിനും പ്രതിഷേധ സൂചകമായി ജൂണ്‍ 28ന് ഇന്ത്യയൊട്ടാകെ ചരക്ക് വാഹന മേഖല കരിദിനമായി ആചരി ക്കും.

ഇന്ധന വില ജി എസ ടി യില്‍ ഉള്‍പ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക , ഇ വേ ബില്‍ കാലാവധി മുമ്പുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത വാടക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുക, ദേശീയ പാതകളിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. കേന്ദ്ര സംസഥാന സര്‍ക്കാരുകള്‍ക്ക് ഇത് സംബന്ധിച്ച് വീണ്ടും നിവേദനം നല്‍കാനും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാനുമാണ് തീരുമാനം.