india

ചാന്‍സലര്‍ ബില്ലില്‍ ഉടന്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍

By webdesk12

December 26, 2022

ചാന്‍സലര്‍ ബില്ലില്‍ ഉടന്‍ തന്നെ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍. നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാന്‍ ആണ് സാധ്യത. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം മാറ്റത്തില്‍ തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് രാജ് ഭവന്‍ നിലപാട്. 13 ന് നിയമ സഭ പാസ്സാക്കിയ ബില്‍ കഴിഞ്ഞ ദിവസം ആണ് ഗവര്‍ണര്‍ക്ക് അയച്ചത്.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം.