Connect with us

india

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

മൂന്നാം പ്രതിയായ നിര്‍മല കുമാരന്‍ നായര്‍ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published

on

ജ്യൂസിൽ വിഷം കലർത്തി കാമുകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭീഷ്മയുടെ അമ്മാവന് ജാമ്യം.
മൂന്നാം പ്രതിയായ നിര്‍മല കുമാരന്‍ നായര്‍ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2022 ഒക്ടോബര്‍ 24 നാണ് ഷാരോണ്‍ മരിക്കുന്നത്. മുൻപ് കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. 50,000 രൂപയോ അല്ലെങ്കില്‍ രണ്ട് ജാമ്യക്കാരെയോ ഹാജരാക്കണം. ഇതിലൊരാള്‍ കേരളത്തില്‍ ഉള്ള ആളായിരിക്കണം. ജാമ്യം നില്‍ക്കുന്ന വ്യക്തികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിക്കു വിശ്വാസം വരണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഗ്രീഷ്മയ്ക്ക് കണ്ടെത്തിയ യുവാവുമായി കല്യാണം നടത്തുന്നതിന് ഷാരോൺ എതിർക്കുമെന്ന് കരുതിയാണ് ഗ്രീഷ്മ വിഷം നൽകിയത്.

india

മണിപ്പൂരിലേത് ഞെട്ടിക്കുന്ന നടപടി; സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ: വി ഡി സതീശൻ

ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Published

on

ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിനെതിരെ വി ഡി സതീശൻ. ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മണിപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്‍പ്പും അനുസ്മരിക്കുന്ന വലിയ ആഴ്ച ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രിസ്ത്യാനികള്‍ കൂടുതലുള്ള മണിപ്പൂരില്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

Continue Reading

india

‘ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു’;പെസഹാദിന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍

ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

Published

on

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു.

‘സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഢാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കും’, റാഫേല്‍ തട്ടില്‍ പറഞ്ഞു.

Continue Reading

india

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു.പി കോടതിയിൽ പുതിയ ഹരജി

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Published

on

താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.പിയിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി. ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാന്‍ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വര്‍ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താജ്മഹല്‍ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രമാണ് നിര്‍മിതിക്ക് ഉള്ളതെന്ന തന്റെ വാദത്തെ പിന്തുണക്കുന്നതിനായി ഹരജിക്കാരന്‍ വിവിധ ചരിത്ര പുസ്തകങ്ങള്‍ ഉദ്ധരിച്ചു.താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Continue Reading

Trending