india

കറിയില്‍ മീനിന്റെ വലുപ്പം കുറഞ്ഞെന്ന്; ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആറുപേര്‍ പിടിയില്‍

By webdesk12

February 02, 2023

ഊണിനൊപ്പം നല്‍കിയ കറിയില്‍ മീനിന്റെ വലുപ്പം കുറഞ്ഞെന്നാരോപിച്ച്‌ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ ആറുപേര്‍ പിടിയില്‍. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിള പ്രതീഷ് മോഹന്‍ദാസ് (35), നെടുപന സ്വദേശികളായ കളക്കല്‍ കിഴക്കേതില്‍ എസ്. സഞ്ജു (23), മനു ഭവനില്‍ മഹേഷ് ലാല്‍ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുല്‍മന്ദിരം അമല്‍ ജെ. കുമാര്‍ (23) എന്നിവരാണ് പിടിയിലായത്.

ഇളങ്ങുളം ഭാഗത്തെ ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെയാണ് ആക്രമിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങിയ ശേഷം വീണ്ടും എത്തി മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.