india

ഇലന്തൂര്‍ ഇരട്ട നരബലി; രണ്ടാമത്തെ കേസിലെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും

By webdesk12

January 19, 2023

ഇലന്തൂര്‍ ഇരട്ട നരബലിയില്‍ രണ്ടാമത്തെ കേസിലെ കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. കാലടി സ്വദേശി റോസ്‍ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം പെരുമ്ബാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കുക.മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികള്‍.

എറണാകുളം കാലടി സ്വദേശിയായ റോസ്‍ലിയെ പ്രതികള്‍ ഇലന്തൂരിലെത്തിച്ചാണ് നരബലിക്ക് ഇരയാക്കിയത്. കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ കുറ്റപത്രമാണ് അഡീഷണല്‍ എസ് പി, ടി.ബിജി ജോര്‍ജിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘം തയ്യാറാക്കിയത്.