kerala

ഇമേജ് മൊബൈല്‍സ് ചിത്രരചനാ മത്സരം നടത്തി

By Test User

January 03, 2022

കോഴിക്കോട്: ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ് കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മൊബൈല്‍ ഫോണുകള്‍ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. മത്സരത്തില്‍ ആരോമല്‍ ഒന്നാം സ്ഥാനവും, സിയ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി. രേഖ മുഖ്യാതിഥിയായി. സൈന, മനോജ്, ഉണ്ണി തുടങ്ങിയവര്‍ വിധികര്‍ത്താക്കളായി. ഡയറക്ടര്‍ അബ്ദുല്‍ ഹകീം, ടീം ഇമേജ് കോഴിക്കോട് നേതൃത്വം നല്‍കി.