ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 70,421 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ മാത്രം 3921 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,74,305 ആയി ഉയര്‍ന്നു.

9,73,158 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇന്നലെ 1,19,501 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,81,62,947 ആയി ഉയര്‍ന്നു.