kerala

കാറില്‍ ചാരിനിന്നതിന് ക്രൂരമര്‍ദനം:യുവാവ് പിടിയില്‍

By Test User

November 04, 2022

കാറില്‍ ചാരിനിന്ന ബാലന് ക്രൂരമര്‍ദനം. യുവാവ് അറസ്റ്റില്‍. തലശേരിയിലാണ് കഴിഞ്ഞദിവസം രാത്രി സംഭവം. പൊന്ന്യംപാലം സ്വദേശി ഷിഹ്ഷാദാണ് അറസറ്റിലായത്. ഇയാള്‍ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യം സിസിടിവി യില്‍ തെളിഞ്ഞിരുന്നു.

തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണവാട്ടി ജംഗ്ഷനിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് മര്‍ദനമേറ്റത്. കുട്ടിയെ ചവിട്ടുന്ന ദൃശ്യമാണ് പുറത്തുവന്നത്.