india

കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

By Test User

December 20, 2022

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട, കണ്ണൂര്‍ സ്വദേശി സയീദ്, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷബീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 100 പവനില്‍ കൂടുതല്‍ സ്വര്‍ണം പിടികൂടി.

ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ അബ്ദുള്‍ ഷബീറില്‍ നിന്നും 34.25 ലക്ഷം രൂപയോളം വിലവരുന്ന 609.5 ഗ്രാം സ്വര്‍ണവും, ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ സയീദില്‍ നിന്നും 15 ലക്ഷം രൂപയോളം വിലമതിക്കുന്ന 301 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും, ട്രോളി ബാഗില്‍ വെക്കാന്‍ വേണ്ടി കമ്പി മാതൃകയില്‍ നിര്‍മ്മിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.