Connect with us

india

കർണാടകയിൽ ബിജെപിക്ക് ഷോക്ക്‌ : രണ്ട് ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

on

കര്‍ണാടകയില്‍ ബി.ജെ.പിക്ക് ‘ഷോക്ക്’; പ്രമുഖ ലിംഗായത്ത് നേതാക്കളും 500ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍.നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയുള്ള കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയിലെ പ്രബലനായ നേതാവുമായ സി.ടി രവിയുടെ വിശ്വസ്തനായിരുന്ന എച്ച്‌.ഡി തമ്മയ്യ പാര്‍ട്ടി വിട്ടു.സംസ്ഥാനത്തെ പ്രമുഖ ലിംഗായത്ത് നേതാവായ തമ്മയ്യ 500ഓളം പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

18 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ സജീവമാണ് എച്ച്‌.ഡി തമ്മയ്യ. ലിംഗായത്ത് സമുദായത്തിന്റെ വോട്ട് പാര്‍ട്ടിയില്‍ ഉറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ്. ഇതുകൊണ്ടു തന്നെ തൊമ്മയ്യയുടെ കൂടുമാറ്റം ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാകുമെന്നുറപ്പാണ്. തമ്മയ്യയ്‌ക്കൊപ്പം മറ്റൊരു പ്രമുഖ നേതാവായ കെ.എസ് കിരണ്‍കുമാറും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സി.ടി രവിയുടെ മണ്ഡലമായ ചിക്മഗളൂരു തമ്മയ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാന്‍ പ്രകോപനമായതെന്നാണ് വിവരം. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ തമ്മയ്യയ്ക്കും കിരണ്‍കുമാറിനും നേതാക്കള്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. നേതാക്കളെ ഡി.കെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ബി.ജെ.പി പ്രാഥമികാംഗത്വവും എല്ലാ പദവികളും ഞാന്‍ രാജിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ചേരണമെന്നാണ് അനുയായികളും അഭ്യുദയകാംക്ഷികളും പറയുന്നത്. തുടര്‍ന്നാണ് ഞാന്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ട് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചത്-തമ്മയ്യ പ്രതികരിച്ചു. കിരണ്‍കുമാര്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനാണ്. യെദ്യൂരപ്പയുടെ സമുദായമായ സദര്‍ ലിംഗായത്ത് അംഗമാണ് കിരണും. കര്‍ണാടക നിയമമന്ത്രി ജെ.സി മധുസ്വാമിയുടെ മണ്ഡലമായ ചിക്കനായകഹള്ളിയില്‍ ഇദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍, സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചതെന്നാണ് അറിയുന്നത്. കിരണ്‍ കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും യെദ്യൂരപ്പയ്ക്കും രാജി നല്‍കിയിരുന്നു.
ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍

അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending