india

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; അഡ്വ.സൈബി ജോസിനെതിരെ അന്വേഷണം ആരംഭിച്ചു

By webdesk12

February 02, 2023

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ് സുദര്‍ശനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൈബി ജോസിന്‍റെ ചോദ്യം ചെയ്യലിലേക്ക് കടക്കുക. അതിനിടെ ആരോപണ വിധേയനായ സൈബി ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും.