kerala

രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

By Test User

December 03, 2022

കൊല്ലം: തമിഴ്നാട് ബസില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു.നെടുമങ്ങാട് മാണിക്കല്‍ സ്വദേശി രാജേഷ് എന്ന 32-കാരനെയാണ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ എത്തിയ തമിഴ്നാട് കോര്‍പറേഷന്‍ ബസിലാണ് ബാഗില്‍ കഞ്ചാവ് കൊണ്ടുവന്നത്.

ചെന്നൈയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് നെടുമങ്ങാട് പരിസരങ്ങളില്‍ വില്‍ക്കാനാണ് എത്തിച്ചിരുന്നത്. കിലോക്ക് 20,000 രൂപക്ക് വാങ്ങുന്നത് ഇവിടെ ഒരുലക്ഷം രൂപവരെ ചില്ലറ വില്‍പന നടത്തുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ഗിരീഷ് അറിയിച്ചു.