india

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്: ഷിബു അബ്രഹാമിന് ഡയറക്ടറുടെ താല്ക്കാലിക ചുമതല

By webdesk12

January 24, 2023

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാന്‍സ് ഓഫീസര്‍ ഷിബു അബ്രഹാമിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് താല്ക്കാലിക ചുമതലയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിട്ട ശങ്കര്‍ മോഹന്‍ ശനിയാഴ്ചയാണ് രാജിവച്ചത്. സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമരം ചെയ്ത വിദ്യാര്‍ഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു രാജി. അതേസമയം തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറഞ്ഞത്. കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്നാണ് അറിയിച്ചത്.