കൊച്ചി:ലക്ഷദ്വീപിന്റെ അധികാര പരിധ കര്‍ണാടക ഹൈക്കോടതിയിലെക്ക് മാറ്റാന്‍ നീക്കം ഇതിനായുള്ള ശുപാര്‍ശ ലക്ഷദ്വീപ് ഭരണുകൂടം കേന്ദ്രസര്‍ക്കാറിന് നല്‍കിയതാണ് സൂചന.

കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിക്ക് കീഴില്‍ വരണമെന്ന് തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്. നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിലാണ് ലക്ഷദ്വീപിലെ കേസുകള്‍ നടക്കുന്നത്.

ദ്വീപ് ഭരണകൂടത്തിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടികള്‍ ആരംഭിക്കും. പാര്‍ലമെന്റ് ചേര്‍ന്നാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.