india

തൃശ്ശൂർ കോഴിക്കോട് ജില്ലകളില്‍ ജിയോ 5 ജി നാളെ മുതല്‍

By webdesk12

January 09, 2023

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കൂടി നാളെ മുതൽ 5ജി സേവനം ലഭ്യമാകും. തൃശ്ശൂർ കോഴിക്കോട് ജില്ലകളിലാണ് റിലയൻസ് ട്രൂ 5ജി സേവനം ലഭ്യമാവുക. ഇതിനുമുൻപ് തിരുവനന്തപുരത്തും കൊച്ചിയിലും സേവനം ലഭ്യമായിരുന്നു. നാളെ മുതൽ അധിക ചിലവുകളോ ന്നുമില്ലാതെ 1Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും.

ഇനിമുതൽ ഫോർജി നെറ്റ്‌വർക്ക് ആശ്രയിക്കാതെ സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്കാണ് ജിയോയുടെ ത്. ഈ സേവനങ്ങൾ ലഭ്യമാവാൻ ഉപഭോക്താക്കൾ സിം മാറ്റേണ്ട ആവശ്യമില്ല. ഈ സേവനം ലഭ്യമാവുന്നതിനു വേണ്ടി 5g സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീചാർജോ ഉണ്ടായിരിക്കണം.