india

മുഷാഹറയിൽ വിജയം കൈവിടാതെ എം.എച്ച് വള്ളുവങ്ങാടിന്റെ ശിഷ്യർ

By webdesk12

January 04, 2023

കോഴിക്കോട് :ഹൈസ്കൂൾ വിഭാഗം മുഷാഹറ മത്സരത്തിൽ ഒന്നാം സ്ഥാനം ഇത്തവണയും എം.എച്ച് വള്ളുവങ്ങാടിന്റെ ശിഷ്യന് തന്നെ. പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് നാസിർ ആമയൂർ ആണ് മുഷാഹറ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

തുടർച്ചയായ പന്ത്രണ്ടാം തവണയാണ് എം.എച്ച് വള്ളുവങ്ങാടിന്റെ രചനകൾക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. നിരവധി അറബി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും എം.എച്ച് വള്ളുവങ്ങാട് രചിച്ചിട്ടുണ്ട്. കക്കംവെള്ളി ശാദുലി സാഹിബ് മെമ്മോറിയൽ ഇസ്‌ലാമിക് സെന്ററിൽ മുദ്രിസ് ആയി സേവനമനുഷ്ഠിക്കുകയാണ് എം.എച്ച് വള്ളുവങ്ങാട് .