india

ലൈഫ് മിഷന്‍ കോഴ; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

By webdesk12

February 20, 2023

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.

ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി ജോസിന്‍റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെയും മൊഴികള്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണസംഘം കോടതിയെ ബോധ്യപ്പെടുത്തും.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും. നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.