india

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം: ബസലിക്ക പള്ളിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം

By webdesk12

December 26, 2022

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു.ഇതോടെയാണ് ഇരുവിഭാഗം ചേരിതിരിഞ്ഞ് സംഘര്‍ഷത്തിേലക്ക് കടന്നത്. അള്‍ത്താരയിലേക്ക് ഒരു വിഭാഗം ഇരച്ചു കയറി.

ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. ബലിപീഡം തള്ളി മാറ്റി. ഇന്നലെ രാത്രിമുതല്‍ നടന്ന തര്‍ക്കമാണിപ്പോള്‍ ഇന്ന് രാവിലെ കയ്യാങ്കളിയിലേക്ക് മാറിയത്.തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്ബാണ് തുറന്നത്. ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയിലെത്തിയയോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിലിെന്‍റ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പലപ്പോഴായി മാറി.