india

ചാലിയാറില്‍ തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെ ഹൃദയാഘാതം

By webdesk12

January 10, 2023

മലപ്പുറം : ചാലിയാറില്‍ തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ കുറുന്തല സ്വദേശി കുറ്റി എരഞ്ഞിയില്‍ കുഞ്ഞിക്കോയ(63) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ചാലിയാര്‍ പുഴയുടെ ഫറോക്ക് ഭാഗത്ത് തോണിയില്‍ മീന്‍ പിടിക്കുവാന്‍ പോയതായിരുന്നു. മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തോണി കരക്കടുപ്പിച്ച് കരയില്‍ ഇരിക്കവേ കുഴഞ്ഞുവീണ് മരണപ്പെടുകയാ യിരുന്നു. തോണിയില്‍ നിന്നും വേദന ഉണ്ടായ വിവരം മകനെ ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു. എന്നാല്‍ മകന്‍ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.