india

ഉമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവെ കാറിടിച്ച്‌ 6 വയസുകാരി മരിച്ചു; മാതാവിന് ഗുരുതരപരിക്ക്

By webdesk12

December 28, 2022

മലപ്പുറം: മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യു.കെ.ജി വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ചു. തവനൂര്‍ അങ്ങാടി സ്വദേശി വെള്ളച്ചാലില്‍ മുഹമ്മദലി – മുബീന ദമ്ബതിമാരുടെ മകള്‍ ഫാത്തിമ സഹ്റ (6) ആണ് മരിച്ചത്. എടപ്പാള്‍ ദാറുല്‍ ഹിദായ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ്. ഇതേ സ്കൂളില്‍ യു.പി വിഭാഗം അധ്യാപികയാണ് മാതാവ് പെരിന്തല്‍മണ്ണ വേങ്ങൂര്‍ സ്വദേശിനിയായ മുബീന.

ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന് പിറകില്‍ കാറിടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ മുബീനയെയും കുഞ്ഞിനെയും എം.ഇ.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മകളെ രക്ഷിക്കാൻ ആയില്ല. ഫാത്തിമ സഹ്റയുടെ മൃതദേഹം തവനൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.