india

മലപ്പുറം സ്വദേശിയായ വ്യാപരി ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By webdesk12

February 19, 2023

മലപ്പുറം സ്വദേശിയായ കടയുടമ ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്ബ് അരീപാറ പരേതനായ മുഹമ്മദ്-സൈനബ ദമ്ബതികളുടെ മകന്‍ വി.വി നൗഷാദ് (49) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് കടയില്‍ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബംഗളൂരു കെ.ആര്‍ പുരത്തെ മോഡേണ്‍ എസ്സെന്‍സ് സ്റ്റോര്‍ ഉടമയാണ്. 20 വര്‍ഷത്തോളമായി ബംഗളൂരുവിലുണ്ട്. ആള്‍ ഇന്ത്യ കെ.എം.സി.സി രാമമൂര്‍ത്തി ഏരിയ ജോയിന്‍റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്‌ പാലിയേറ്റീവ് ഹോം കെയര്‍ കോര്‍ഡിനേറ്ററുമായിരുന്നു. എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്‍ററില്‍ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി. ഭാര്യ: സുബൈദ. മക്കള്‍: ഷദ, ഷാദിന്‍, സന, സിയ, സഹ്‌റ. മരുമകന്‍: മുഹമ്മദ് യാസീന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പന്താരങ്ങാടി ജുമാ മസ്ജിദില്‍.