india

തീര്‍ത്ഥാടനത്തിന് പോയ ആറു മലയാളികള്‍ കൂടി ഇസ്രായേലില്‍ മുങ്ങിയെന്ന് വൈദികന്‍

By webdesk13

February 22, 2023

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടനത്തിന് പോയ സംഘത്തിലെ ആറു പേര്‍ മുങ്ങിയതായി വൈദികന്‍. സംഘത്തെ തീര്‍ത്ഥാടനത്തിന് കൊണ്ടുപോയ ഫാദര്‍ ജോര്‍ജ് ജോഷ്വയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കാണാതായത്. ഇതില്‍ 69 വയസ്സുള്ള സ്ത്രീ അടക്കം ഉണ്ട്. കൃത്യമായ ആസൂത്രണത്തോടെ ചെയ്തതാണിതെന്ന് ഫാദര്‍ പറഞ്ഞു. സംഭവത്തില്‍ ഫാദര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.ലഗേജും പാസ്പോര്‍ട്ടുമടക്കം ഹോട്ടലില്‍ ഉപേക്ഷിച്ചാണ് പോയത്. ഇവരെ കാണാതായ അന്ന് തന്നെ ഇമിഗ്രേഷന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിനു പിന്നില്‍ വലിയ സംഘമുണ്ടോ എന്ന് സംശയിക്കുന്നു -ഫാദര്‍ ജോര്‍ജ് ജോഷ്വ പറഞ്ഞു.