kerala

തിരുവനന്തപുരത്ത് വിവാഹ വീട്ടിൽ മോഷണം; 50 പവൻ സ്വർണം കവർന്നു

By Test User

August 19, 2021

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ മോഷണം.വീടിന്റെ അലമാരയിൽ നിന്ന 50 പവനോളം സ്വർണം ആണ് മോഷണം പോയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ബുധനാഴ്ച നടക്കാനിരുന്ന കല്യാണത്തിന്റെ റിസപ്ഷൻ ഇന്നലെ നടന്നത് മറ്റൊരു ഹാളിൽ വെച്ചായിരുന്നു. സൽക്കാരം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലാക്കുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.