kerala

കേരളത്തില്‍ കാലവര്‍ഷം എത്തി

By Test User

June 03, 2021

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം  മണിക്കൂറില്‍  20 നോട്ട് ആയി വര്‍ധിച്ചിട്ടുണ്ട് കഴിഞ്ഞ രണ്ട് ദിവസത്തില്‍ കേരളത്തില്‍ 2.5 മില്ലീമീറ്റര് മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകും.

കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്   പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കണ്ണൂര്‍,കാസര്‍കോട്,കോഴിക്കോട് എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്‌.