india

ആശുപത്രിയില്‍ ആക്രമണം: പ്രതി പിടിയില്‍

By Test User

December 16, 2022

പാലാ: ജനറല്‍ ആശുപത്രിയില്‍ അക്രമം നടത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം അമനകര നെല്ലുകോട്ടില്‍ വീട്ടില്‍ മനു മുരളിയാണ് (27) പിടിയിലായത്.പാലാ ജനറല്‍ ആശുപത്രിയില്‍ മദ്യപിച്ച്‌ എത്തിയ പ്രതി വനിത വാര്‍ഡില്‍ കയറാന്‍ ശ്രമിക്കുകയും ഇത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. കൂടാതെ അര്‍ബുദ വാര്‍ഡിലെ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഇയാള്‍ക്ക് രാമപുരം, തൃശൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ അടിപിടിക്കേസും മാല പൊട്ടിച്ച കേസും നിലവിലുണ്ട്. പാലാ എസ്.എച്ച്‌.ഒ കെ.പി. ടോംസണ്‍, എസ്.ഐ അശോകന്‍, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ മഹേഷ്, അജു വി. തോമസ്, രഞ്ജു പി. രാജു, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.