kerala

സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; നിയന്ത്രണങ്ങൾ രാത്രി 10 മുതൽ 6വരെ

By Test User

August 30, 2021

 

കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നുമുതല്‍ ആരംഭിക്കും. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്. കര്‍ഫ്യൂ സമയത്ത് വ്യക്തികളുടെ സഞ്ചാരം കര്‍ശനമായി തടയും.

എന്നാല്‍ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല സേവന മേഘലയിലുള്ളവര്‍, മരണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്കു ഇളവുണ്ട്. വിമാനം,ട്രയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നതിനും തടസമില്ല. കഴിഞ്ഞ കോവിഡ് അവലോകനയോഗമാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.