kerala

സിപിഎമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് പിൻവാതിൽ നിയമന കത്ത് പുറത്തുവന്നത് : വി ഡി സതീശൻ

By Test User

December 05, 2022

പിൻവാതിൽ നിയമനം ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സിപിഎമ്മിലെ വീതംവെപ്പിലെ തർക്കം മൂലമാണ് കോർപ്പറേഷനിലെ കത്ത് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എന്നാൽ കോർപ്പറേഷനിൽ പിൻവാതിൽ നിയമനം എന്ന് ആരോപണം മന്ത്രി രാജേഷ് തള്ളി. ഇല്ലാത്ത കത്തിനെ കുറിച്ചാണ് പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നതെന്ന് പറഞ്ഞ മന്ത്രി യുഡിഎഫ് കാലത്തെ ശുപാർശ കത്തുകൾ നിയമസഭയിൽ വായിച്ചു.

കള്ളക്കണക്കുകൾ കാണിച്ച് ചെയ്തുകൂട്ടിയ കള്ളത്തരങ്ങൾ ഒളിച്ചു വയ്ക്കുകയാണെന്നും, മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളാണ് കേരളത്തിൽ നടന്നിട്ടുള്ളത് എന്നും , അന്വേഷണസംഘത്തിന്റെ റിപ്പോർട്ടുകൾ പുറത്തു വരാതെ തന്നെ കത്ത് വ്യാജമാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.