kerala

പരാതിക്കാരിയോട് ഫോണിൽ വിളിച്ച് ചുംബനം ആവശ്യപ്പെട്ടു; പോലീസുകാരനെതിരെ കേസ്

By Test User

August 26, 2021

കൊല്ലം: പരാതിക്കാരിയെ മൊബൈൽ ഫോണിൽ വിളിച്ച് ചുംബനം ആവശ്യപ്പെടുകയും അശ്ലീലം പറയുകയും ചെയ്ത പൊലീസുകാരനെതിരെ കേസ്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ബിജു എന്ന ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒരു പരാതിയുമായി സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാതി തീർപ്പാക്കിയ ശേഷം ബിജു പരാതിക്കാരിയുടെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ആയിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പിക്ക് പരാതി നൽകിയതിന് ശേഷം സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അച്ചടക്ക നടപടിക്കായി റൂറൽ എസ് പിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.ഇയാളെ ഇന്ന് സസ്പെൻഡ് ചെയ്തേക്കാം.