kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1574 പേര്‍ക്കെതിരെ കേസെടുത്തു

By Test User

September 05, 2021

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1574 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 570 പേരാണ്. 1733 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8575 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 199 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 335, 31, 251 തിരുവനന്തപുരം റൂറല്‍ -226, 43, 73 കൊല്ലം സിറ്റി – 336, 27, 17 കൊല്ലം റൂറല്‍ – 63, 63, 122 പത്തനംതിട്ട – 47, 45, 50 ആലപ്പുഴ – 23, 4, 9 കോട്ടയം – 98, 98, 351 ഇടുക്കി – 62, 7, 5 എറണാകുളം സിറ്റി – 73, 15, 17 എറണാകുളം റൂറല്‍ – 74, 8, 136 തൃശൂര്‍ സിറ്റി – 23, 26, 1 തൃശൂര്‍ റൂറല്‍ – 16, 6, 30 പാലക്കാട് – 26, 26, 35 മലപ്പുറം – 3, 1, 161 കോഴിക്കോട് സിറ്റി – 33, 33, 18 കോഴിക്കോട് റൂറല്‍ – 40, 70, 1 വയനാട് – 27, 0, 37 കണ്ണൂര്‍ സിറ്റി – 36, 36, 126 കണ്ണൂര്‍ റൂറല്‍ – 2, 2, 99 കാസര്‍ഗോഡ് – 31, 29, 194