india

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു

By webdesk12

February 04, 2023

വടകര: ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്. വടകരക്കും മാഹിക്കും ഇടയില്‍വെച്ചാണ് അസം സ്വദേശികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. മുക്കാലിയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്നാണ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് മുഫാദുര്‍ സഹയാത്രികനെ തള്ളിയിട്ടത്.

വടകര സ്റ്റേഷനില്‍ എത്തിയതോടെ പൊലീസും ആര്‍.പി.എഫും നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കോടെ കണ്ടെത്തിയ അസം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. പ്രതി അസം സ്വദേശി മുഫാദുര്‍ ഇസ് ലാമിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ സംരക്ഷണ സേനക്ക് കൈമാറിയിരുന്നു.