kerala

സംസ്ഥാനത്ത് തിരുവോണദിനത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Test User

August 20, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണദിനത്തില്‍ മഴ കനക്കും. ഓണ ദിനങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം, പത്തനംതിട്ട ,കോട്ടയം ,ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.തിരുവനന്തപുരം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി, ജില്ലകളിലും ഞായറാഴ്ചയും മഴ തുടരും