india

ശബരിമല തിരക്ക് നിയന്ത്രണം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ: ഡി.ജി.പി

By Test User

December 16, 2022

ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുമെന്ന് ഡി.ജി.പി കെ.അനില്‍കാന്ത് അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍ക്ക് താമസമുണ്ടാകാത്ത രീതിയില്‍ ഫ്ലൈ ഓവറിലൂടെ ദര്‍ശനം പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് തിരികെ പോകുന്നതിനുള്ള സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.