kerala

സംസ്ഥാനത്ത് കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍: അവലോകന യോഗം ഇന്ന്

By web desk 1

June 22, 2021

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇളവുകളെ കുറിച്ച് അന്തിമ തീരുമാനണ്ടാകും.

അന്തര്‍ ജില്ലായത്രക്കും ബസ്സ് സര്‍വീസുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയേക്കും ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത.