kerala

ജനന ദിവസവും മരണ ദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ചു;ശേഷം ആത്മഹത്യ

By Test User

August 11, 2021

ഇടുക്കി:കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ യുവാവ് ആത്മഹത്യ ചെയ്തു.ഇടുക്കി ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ.

തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് കാലത്തെ സാമ്പത്തിക ബാധ്യത തന്നെയാണ് ആത്മഹത്യ കാരാണം എന്നാണ് പ്രഥാമിക വിവരം.